Begin typing your search...

മസ്കത്തിൽ ഭക്ഷ്യ സുരക്ഷാ വാരം തുടങ്ങി

മസ്കത്തിൽ ഭക്ഷ്യ സുരക്ഷാ വാരം തുടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭ​ക്ഷ്യ​സു​ര​ക്ഷ വാ​രം 2024ന്​ ​മ​സ്ക​ത്തി​ൽ തു​ട​ക്ക​മാ​യി. ‘ഭ​ക്ഷ​ണ അ​പ​ക​ട​സാ​ധ്യ​ത വി​ല​യി​രു​ത്ത​ൽ: പ​ങ്കാ​ളി​ത്തം - അ​വ​ബോ​ധം - പ്ര​തി​ബ​ദ്ധ​ത’​എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ, ഗു​ണ​മേ​ന്മ, പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഉ​ൽ​പാ​ദ​ക​ർ, ഭ​ക്ഷ​ണം​ സം​സ്ക​രി​ക്കു​ന്ന​വ​ർ, ട്രാ​ൻ​സ്പോ​ർ​ട്ട​ർ​മാ​ർ, റീ​ട്ടെ​യി​ല​ർ​മാ​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കി​ട​യി​ൽ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും അ​റി​വ് മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ്​ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സാ​ബ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ഭ​ക്ഷ്യ വ്യ​വ​സാ​യ​രം​ഗ​ത്തെ പു​രോ​ഗ​തി​ക്ക​നു​സൃ​ത​മാ​യി ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ വാ​രം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ​രി​പാ​ടി​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ഭ​ക്ഷ്യ​നി​യ​ന്ത്ര​ണം, മ​ത്സ്യ​കൃ​ഷി, ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ വി​വി​ധ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്​​തു.

ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി സെ​മി​നാ​റു​ക​ളും പ​രി​പാ​ടി​യോ​ടൊ​പ്പം ന​ട​ക്കും.

WEB DESK
Next Story
Share it