Begin typing your search...

ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചു

ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിൽനിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി മുൻവർഷത്തെക്കാൾ 50 ശതമാനം വർധിച്ചു. അമേരിക്ക, ഇന്ത്യ, ഗൾഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാൻ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്പത് മാസങ്ങളിൽ 5.619 ശതകോടി റിയാലിൻറെ എണ്ണയിതര ഉൽപന്നങ്ങളാണ് ഒമാൻ കയറ്റിയയച്ചത്.

കോവിഡാനന്തരം ലോകം മുഴുവൻ അടിസ്ഥാന ഉൽപന്നങ്ങളുടെ ആവശ്യം കുതിച്ചുയർന്നതാണ് ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യകത വർധിക്കാൻ കാരണമായത്. കയറ്റുമതി വർധിച്ചതും എണ്ണവില ഉയർന്നതും ഒമാൻ സാമ്പത്തികമേഖലക്ക് ശക്തിപകരാൻ കാരണമായിട്ടുണ്ട്. ഇത് ആഭ്യന്തര ഉൽപാദനം 4.5 ശതമാനം വർധിക്കാനും കാരണമായി.

ഒമാൻറെ എണ്ണയിതര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാർ അമേരിക്കയാണ്. അമേരിക്കയിലേക്കുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞവർഷം 84 ശതമാനം വർധിച്ചു. ഇന്ത്യയിലേക്കുള്ള വ്യാപാരവും ഈ കാലയളവിൽ 81 ശതമാനം വർധിച്ചു. സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി ഈ കാലയളവിൽ മുൻവർഷത്തെക്കാൾ 49.4 ശതമാനം വർധിച്ചു. എന്നാൽ, യു.എ.ഇയിലേക്കുള്ള കയറ്റുമതി 1.4 ശതമാനം മാത്രമാണ് വർധിച്ചത്.

ഖത്തറിലേക്കുള്ള കയറ്റുമതി 61 ശതമാനം വർധിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും 53 ശതമാനം വർധനവുണ്ടായി. ധാതുക്കൾ, പ്ലാസ്റ്റിക് ഇനങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയാണ് ഒമാൻ പ്രധാനമായും കയറ്റിയയക്കുന്ന എണ്ണയിതര ഉൽപന്നങ്ങൾ.

Elizabeth
Next Story
Share it