Begin typing your search...

പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ; രമ്യ ഹരിദാസ് എം.പി

പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ; രമ്യ ഹരിദാസ് എം.പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നത് പ്രവാസി മലയാളികളാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒമാൻ ഒ.ഐ.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാർലമെന്റിനകത്തും പുറത്തും സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കുന്ന ജനപ്രതിനിധിയാണ് രമ്യ ഹരിദാസ് എം.പിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു.

ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥി ആയിരുന്നു. ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ജേതാവായ കുമ്പളത്ത് ശങ്കരപ്പിള്ളയെ യോഗം പ്രത്യേകം അനുമോദിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒ.ഐ.സി.സിയുടെ ദേശീയ, റീജനൽ, ഏരിയ കമ്മിറ്റികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

സലീം മുതുവമ്മേൽ, റെജി തോമസ്, മാത്യു മെഴുവേലി, ബിനീഷ് മുരളി, നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സമീർ ആനക്കയം, റിസ്വിൻ, റെജി പുനലൂർ, മറിയാമ്മ തോമസ്, അബ്ദുൽ കരീം, റെജി ഇടിക്കുള, സജി ചങ്ങനാശ്ശേരി, വൈ. ജോൺസൻ, അജോ കട്ടപ്പന, മോനിഷ്, ദിനു, അജ്മൽ കരുനാഗപ്പള്ളി, സത്താർ, ഹരിലാൽ, ഷാനവാസ്, സിറാജ്, റിലിൻ മാത്യു, കിഫിൽ, വനിതവിഭാഗം നേതാക്കളായ ബീനാ രാധാകൃഷ്ണൻ, മുംതാസ്, ഫാത്തിമ മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും മുഹമ്മദ് കുട്ടി ഇടക്കുന്നം നന്ദിയും പറഞ്ഞു.

Aishwarya
Next Story
Share it