Begin typing your search...

ഒ​മാ​നി പൗ​ര​ന്മാ​ർ ദി​വ​സ​വും മൂന്നര മണിക്കൂർ ചിലവഴിക്കുന്നത് വാട്സ്ആപ്പിലെന്ന് കണക്കുകൾ

ഒ​മാ​നി പൗ​ര​ന്മാ​ർ ദി​വ​സ​വും മൂന്നര മണിക്കൂർ ചിലവഴിക്കുന്നത് വാട്സ്ആപ്പിലെന്ന് കണക്കുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തെ 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ 78 ശ​ത​മാ​ന​വും സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്രം അ​ടു​ത്തി​ടെ ന​ട​ത്തി​യ ​ഏ​റ്റ​വും പു​തി​യ സ​ർ​വേ​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.​ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും ജ​ന​പ്രി​യം യു ​ട്യൂ​ബാ​ണ്. 82 ശ​ത​മാ​നം കു​ട്ടി​ക​ളും യു ​ട്യൂ​ബ്​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ സ​ർ​വേ പ​റ​യു​ന്ന​ത്. 50 ശ​ത​മാ​നം കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 96 ശ​ത​മാ​നം പൗ​ര​ന്മാ​രും സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൊ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ 99 ശ​ത​മാ​നം പേ​രും വാ​ട്ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ച്ച​ത്. യൂ​ട്യൂ​ബ് ഉ​പ​യോ​ക്താ​ക്ക​ൾ (75 ശ​ത​മാ​നം), ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ൾ (69 ശ​ത​മാ​നം), ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ (20) ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ക​ണ​ക്ക്. സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ന​ല്ല സ്വാ​ധീ​ന​മാ​ണ്​ ചെ​ലു​ത്തി​യെ​ന്ന് 53 ശ​ത​മാ​നം വ്യ​ക്തി​ക​ളും വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ 10.1 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ക​രു​തു​ന്ന​ത്. 18–29 വ​യ​സ്സു​വ​രെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗം 2015ലെ 48 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 96 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പൗ​ര​ന്മാ​ർ ദി​വ​സ​വും മൂ​ന്ന​ര മ​ണി​ക്കൂ​ർ വാ​ട്ട്‌​സ്ആ​പി​ലും ര​ണ്ട​ര മ​ണി​ക്കൂ​ർ എ​ക്‌​സി​ലും മൂ​ന്ന് മ​ണി​ക്കൂ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ര​ണ്ട​ര മ​ണി​ക്കൂ​ർ യു​ട്യൂ​ബി​ലും ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്ന്​ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു.

WEB DESK
Next Story
Share it