Begin typing your search...

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ബുധനാഴ്ച) പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ്​ അനുഭവപ്പെട്ടതെന്ന്​ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.

സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഔഖാത്‌, ന്യൂ സലാല, ചൗക്, നമ്പർ 5, സാദ, ഹാഫ എന്നിവിടങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

WEB DESK
Next Story
Share it