Begin typing your search...

തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു; ഒമാനിൽ കനത്ത ജാഗ്രത നിർദേശം

തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു; ഒമാനിൽ കനത്ത ജാഗ്രത നിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തേജ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.

ക​​ന​​ത്ത കാ​​റ്റും മ​​ഴ​​യു​​മാ​​ണ്​ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. സ​ദാ, മി​ർ​ബാ​ത്ത്, ഹ​ദ്ബീ​ൻ, ഹാ​സി​ക്, ജൗ​ഫ, സൗ​ബ്, റ​ഖ്യു​ത്, സ​ലാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ​​നേ​രീ​യ​തോ​തി​ൽ തു​ട​ങ്ങി​യ മ​ഴ അ​ർ​ധ രാ​ത്രി​യൊ​ടെ ശ​ക്​​തി​യാ​ർ​ജി​ക്കു​ക​യാ​യി​രു​ന്നു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

പ​​ടി​​ഞ്ഞാ​​റ്-​​വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ് ദി​​ശ​​യി​​ൽ ദോ​​ഫാ​​ർ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ന്റെ​​യും യ​​മ​​നി​​ലെ അ​​ൽ മ​​ഹ്‌​​റ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ന്റെ​​യും തീ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ചു​​ഴ​​ലി​​ക്കാ​​റ്റ്​ നീ​​ങ്ങു​​ന്ന​​ത് തു​​ട​​രു​​ക​​യാ​​ണെ​​ന്ന്​ സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു. ഞാ​​യ​​റാ​​ഴ്ച വൈ​​കീ​​ട്ട് നാ​​ലോ​​ടെ ക​​രു​​ത്താ​​ർ​​ജി​​ച്ച കാ​​റ്റ്​ അ​​തി​​ശ​​ക്​​​തി​​യോ​​ടെ​​യാ​​ണ്​ ഒ​​മാ​​ൻ-​​യ​​മ​​ൻ തീ​​ര​​ത്തേ​​ക്ക്​ നീ​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ നാ​​ലോ​​ടെ ശ​​ക്​​​തി കു​​റ​​ഞ്ഞ്​ കാ​​റ്റ​​ഗ​​റി മൂ​​ന്നി​​ലേ​​ക്ക് മാ​​റു​​ക​​യും ചെ​​യ്തു. കാ​​റ്റ്​ ദു​​ർ​​ബ​​ല​​മാ​​യി ചൊ​​വ്വാ​​ഴ്​​​ച​​യോ​​ടെ യ​​മ​​ൻ തീ​​രം തൊ​​ടു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ദോ​​ഫാ​​ർ, അ​​ൽ​​വു​​സ്​​​ത ഗ​​വ​​ർ​​ണ​​റേ​​റ്റു​​ക​​ളി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യും ചൊ​​വ്വാ​​ഴ്ച​​യും ക​​ന​​ത്ത കാ​​റ്റും മ​​ഴ​​യും ​ തു​​ട​​രും.

തേജ് ചുഴലിക്കാറ്റ് ഒമാന്റെ അല്‍ദോഫര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണര്‍റേറ്റുകളില്‍ ആഞ്ഞു വീശുന്ന പശ്ചാത്തലത്തില്‍ ദേശീയ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് കണക്കിലെടുത്തും രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും അല്‍ ദഹാരിസ്, ന്യൂ സലാല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ഒമാന്‍ സമയം 2.30 മുതല്‍ അടച്ചിടാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അല്‍സഅദ, അവഖാദ്, സലാല അല്‍ ഗര്‍ബിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടരും.

തു​​റ​​മു​​ഖ അ​​ധി​​കൃ​​ത​​ർ, സ​​മു​​ദ്ര ഗ​​താ​​ഗ​​ത ക​​മ്പ​​നി​​ക​​ൾ, ക​​പ്പ​​ൽ ഉ​​ട​​മ​​ക​​ൾ, മ​​റൈ​​ൻ യൂ​​നി​​റ്റു​​ക​​ൾ, മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ, നാ​​വി​​ക​​ർ എ​​ന്നി​​വ​​ർ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും ക​​ട​​ലി​​ൽ പോ​​കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും ഗ​​താ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ, വി​​വ​​ര​​സാ​​ങ്കേ​​തി​​ക മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​​ശം ന​​ൽ​​കി. മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും വാ​​ദി​​ക​​ൾ മു​​റി​​ച്ച്​ ക​​ട​​ക്ക​​രു​​തെ​​ന്നും താ​​ഴ്​​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ മാ​​റി നി​​ൽ​​ക്ക​​​ണ​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ച്ചു.

WEB DESK
Next Story
Share it