Begin typing your search...
വാഹനം ഓടിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു ; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്
![വാഹനം ഓടിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു ; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ് വാഹനം ഓടിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു ; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്](https://news.radiokeralam.com/h-upload/2024/03/27/387120-rop.webp)
വാഹനമോടിക്കുന്നതിനിടെ പടക്കംപൊട്ടിച്ച സംഭവത്തിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടിയത്.
വാഹനം ഓടിക്കുന്നതിനിടെ പടക്കം കത്തിക്കുന്നത് തങ്ങൾക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിയമ നടപടികൾ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.
Next Story