Begin typing your search...

തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മ്പ​നി​ക​ൾ സം​വി​ധാ​നം ഒ​രു​ക്ക​ണം ; ഒമാൻ തൊഴിൽ മന്ത്രാലയം

തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മ്പ​നി​ക​ൾ സം​വി​ധാ​നം ഒ​രു​ക്ക​ണം ; ഒമാൻ തൊഴിൽ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ പ​രാ​തി​ക​ളും ആ​വ​ലാ​തി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​മ്പ​നി​ക​ൾ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. രാ​ജ​കീ​യ ഉ​ത്ത​ര​വ് (53/2923) പു​റ​പ്പെ​ടു​വി​ച്ച തൊ​ഴി​ൽ നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ഈ ​തീ​രു​മാ​നം അ​മ്പ​തോ അ​തി​ൽ കൂ​ടു​ത​ലോ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ഓ​രോ തൊ​ഴി​ലു​ട​മ​യും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഒ​രു സം​വി​ധാ​നം ഒ​രു​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്.

ഈ ​തീ​രു​മാ​നം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​നി​പ്പ​റ​യു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​കാ​രം തൊ​ഴി​ലു​ട​മ ത​നി​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക്ക് പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ​രാ​തി​ക​ൾ ആ​ദ്യം നേ​രി​ട്ട് മാ​നേ​ജ​ർ​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​നോ​ട് ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ൽ നേ​രി​ട്ട് പ്ര​തി​ക​രി​ക്കാ​ൻ മാ​നേ​ജ​ർ ബാ​ധ്യ​സ്ഥ​നാ​ണ്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ​മാ​നേ​ജ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക്ക് ത​ന്‍റെ പ​രാ​തി തൊ​ഴി​ലു​ട​മ​ക്കോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക്കോ സ​മ​ർ​പ്പി​ക്കാം.

അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ൽ തൊ​ഴി​ലു​ട​മ​യോ അ​വ​ന്‍റെ പ്ര​തി​നി​ധി​യോ ഈ ​കേ​സി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം. ഇ​തി​നോ​ടും പ്ര​തി​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ യോ​ഗ്യ​ത​യു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഡി​വി​ഷ​നി​ലേ​ക്ക് ഒ​രു സെ​റ്റി​ൽ​മെ​ന്‍റ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

WEB DESK
Next Story
Share it