Begin typing your search...

അമേരിക്കൻ ബാങ്കുകളുടെ തകർച്ച ഒമാനെ ബാധിക്കില്ലെന്ന് ധനകാര്യമന്ത്രാലയം

അമേരിക്കൻ ബാങ്കുകളുടെ തകർച്ച ഒമാനെ ബാധിക്കില്ലെന്ന് ധനകാര്യമന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലെ പ്രതിസന്ധി ഒമാനിലെ പ്രാദേശിക ബാങ്കുകളെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ നാസർ അൽ ജഷ്മി വ്യക്തമാക്കി. ഒമാൻ ബാങ്കുകളെ ബാധിക്കുന്നതിൻറെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

സാമ്പത്തികപ്രതിസന്ധിമൂലം മൂന്ന് അമേരിക്കൻ ബാങ്കുകൾ പാപ്പരായിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ സാമ്പത്തികവ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയുണ്ടായിരുന്നു. 2008 ആഗോള സാമ്പത്തിക പ്രതിസന്ധി ആവർത്തിക്കാൻ ഇത് കാരണമാകുമെന്നും ചില സാമ്പത്തികവിദഗ്ധർ വിലയിരുത്തിയിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 16 ബാങ്കുകളിൽ ഒന്നായ സിലിക്കോർ വാലി ബാങ്ക്, വളരെ വേഗം വളരുന്ന ഡിജിറ്റൽ കറൻസിയായ ക്രിപ്‌റ്റോ കറൻസി ബാങ്കായ സിഗ്‌നേചർ ബാങ്ക്, ചെറിയ ബാങ്കായ സിൽവർഗേറ്റ് ബാങ്ക് എന്നിവയാണ് പാപ്പരത്തത്തിലേക്ക് നീങ്ങുന്നത്.

സിലിക്കൺ ബാങ്കിൻറെ തകർച്ച അന്താരാഷ്ട്ര സ്റ്റോക്ക് മാർക്കറ്റിൽ ഞെട്ടൽ ഉളവാക്കുകയും പുതിയ സാമ്പത്തിക പ്രതിസന്ധിലേക്ക് ലോകം വഴുതുമെന്ന് ഭീതിപരക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പാപ്പരത്തം പ്രഖ്യാപിച്ച സിലിക്കൺ വാലി ബാങ്കിൽ നിക്ഷേപകർക്ക് ധൈര്യം പകർന്നുകൊണ്ട് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സന്ദേശം അയച്ചിരുന്നു. ഈ അവസ്ഥയിലേക്ക് ബാങ്ക് എങ്ങനെയെത്തി എന്ന വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്നും ആരും നിയമത്തിന് അതീതമല്ലെന്നും പ്രസിഡൻറ് പ്രഖ്യാപിച്ചിരുന്നു.

Aishwarya
Next Story
Share it