Begin typing your search...

ഒമാനിൽ നിന്ന് യുഎഇയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നു; സർവീസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും

ഒമാനിൽ നിന്ന് യുഎഇയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നു; സർവീസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ​മുവാസലാത്ത് ബസ്​ സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്​ടോബർ ഒന്ന്​ മുതലാണ്​ സർവീസ്​. അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ്​ സർവീസ്.​ 11.5 ഒമാനി റിയാൽ ആയിരിക്കും വൺവേ ടിക്കറ്റ്​ നിരക്ക്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക്​ ഒരു മണിയോടെ അൽഐനിലും വൈകീട്ട്​ 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽ നിന്ന് രാവിലെ 10.40ന് ​ പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്‌കത്തിൽ എത്തും.

കോവിഡിനെ തുടർന്ന്​ യു.എ.ഇയിലേക്കുള്ള​ ബസ്​ സർവീസുകൾ മുവാസലാത്ത്​ നിർത്തി വെച്ചിരുന്നു. അതാണ്​ ഇപ്പോൾ പുനഃരാരംഭിക്കുന്നത്​. മസ്കത്തിലേക്ക് സ്ഥിര യാത്ര ചെയ്യുന്ന വ്യാപാരികൾക്കും മറ്റും തീരുമാനം പ്രയോജനം ചെയ്യും. അബൂദബിയിൽ നിന്ന്​ അഞ്ചു മണിക്കൂറാണ് മസ്കത്തിലേക്കുള്ള യാത്ര സമയം. എമിഗ്രഷൻ ക്ലിയറൻസ്​ പൂർത്തീകരിക്കാൻ എടുക്കുന്ന സമയം ഉൾപ്പെടെ ആറു മണിക്കൂറിനുള്ളിൽ മസ്കത്തിലെത്താൻ സാധിക്കും.

WEB DESK
Next Story
Share it