Begin typing your search...

ഗാസയിലെ ആക്രമണം; ആശങ്ക രേഖപ്പെടുത്തി അറബ് ആരോഗ്യമന്ത്രിമാരുടെ കൗൺസിൽ

ഗാസയിലെ ആക്രമണം; ആശങ്ക രേഖപ്പെടുത്തി അറബ് ആരോഗ്യമന്ത്രിമാരുടെ കൗൺസിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ മു​ന​മ്പി​ൽ പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ വം​ശ​ഹ​ത്യ തു​ട​രു​ന്ന​തി​ന്റെ ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​റ​ബ് ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ല​ക്ഷ്യം​ വെ​ച്ചാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ, അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ, പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​ള്ളം, മ​രു​ന്നു​ക​ൾ, വൈ​ദ്യു​തി, ഇ​ന്ധ​നം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​ഭ​വ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ഗാസ മു​ന​മ്പി​ൽ ത​ട​യു​ന്ന​ത്​ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വ​ഹാ​നി​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ അ​സാ​ധാ​ര​ണ സെ​ഷ​നി​ൽ ഗ​ാസ മു​ന​മ്പി​ലെ ആ​രോ​ഗ്യ-​മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൗ​ൺ​സി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗാ​സ മു​ന​മ്പി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധ​ക്കു​റ്റ​ങ്ങ​ളെ​യും ക്രൂ​ര​മാ​യ കൂ​ട്ട​ക്കൊ​ല​ക​ളെ​യും അ​പ​ല​പി​ക്കു​ക​യും യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഗ​ാസ​ക്കെ​തി​രെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ 8000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക്​ ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും 22,000ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കു​ട്ടി​ക​ളും സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ്. നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ കാ​ണാ​താ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 1,77,781ല​ധി​കം ഭ​വ​ന​ങ്ങ​ൾ ത​ക​രു​ക​യും ചെ​യ്തു. ഈ ​ക്രൂ​ര​മാ​യ കൂ​ട്ട​ക്കൊ​ല​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ മാ​നു​ഷി​ക ഇ​ട​നാ​ഴി​ക​ൾ തു​റ​ക്കാ​നും മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും പ്ര​വാ​ഹ​വും ഉ​റ​പ്പാ​ക്കാ​നും, പ​ല​സ്തീ​ൻ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്റെ ഭാ​രം ല​ഘൂ​ക​രി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണമെന്നും ആവശ്യപ്പെട്ടു.

അ​ധി​നി​വേ​ശ സേ​ന ഗാ​സ മു​ന​മ്പി​ലെ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രെ​യും ആ​രോ​ഗ്യ സം​ഘ​ങ്ങ​ളെ​യും ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ളെ​യും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക​യും വേ​ണം. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ആം​ബു​ല​ൻ​സു​ക​ളി​ലേ​ക്കും ഇ​ന്ധ​നം ക​ട​ത്തി​വി​ടാ​ൻ അ​ടി​യ​ന്ത​ര​മാ​യും അ​നു​വ​ദി​ക്ക​ണം.ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണ​ത്തി​ന്റെ ഇ​ട​യി​ലും ഗ​ാസ മു​ന​മ്പി​ൽ അ​ച​ഞ്ച​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

WEB DESK
Next Story
Share it