Begin typing your search...

ഒമാനിലെ ഖനന സാധ്യത: എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി

ഒമാനിലെ ഖനന സാധ്യത: എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ ഖനന സാധ്യതകൾ തേടി മിനറൽസ് ഡെവലപ്മെന്റ് ഒമാൻ (MDO) എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി. അൽ ബുറൈമി, നോർത്ത് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ ഏഴ് മേഖലകളിലാണ് സമഗ്ര ഏരിയൽ ജിയോഫിസിക്കൽ സർവേ നടത്തിയത്.ധാതു വിഭവങ്ങൾ തിരിച്ചറിയാനും വിലയിരുത്താനും ആവശ്യമായ കാന്തിക, റേഡിയോമെട്രിക്, വൈദ്യുതകാന്തിക, ഗുരുത്വാകർഷണ അളവുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് സർവേയിലൂടെ ശേഖരിച്ചത്.

ഒമാനിലെ ഖനന സാധ്യതകൾ വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം.16,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ സംരംഭം. ജിയോളജി, ജിയോഫിസിക്‌സ്, മൈനിംഗ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ പുരോഗതിയും ലക്ഷ്യമിടുന്നു.

WEB DESK
Next Story
Share it