ഒമാനിൽ മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം; നിർദേശം നൽകി ഒമാൻ തൊഴിൽ മന്ത്രാലയം
മഴക്കെടുതി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ ചില വീടുകളിൽ വൈദ്യുതി നിലച്ചിരുന്നു. കലാവസ്ഥാ മുന്നറിയിപ്പുകൾ ജോലിക്കാരിലെത്തിക്കണമെന്നും ജീവനക്കാർക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റും നൽകുകയും വേണം. ജീവനക്കാരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റുകയും കെട്ടിടങ്ങളിൽ തന്നെ തങ്ങാൻ പറയുകയും അത്യാവശ്യമല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുകയും ചെയ്യരുതെന്ന് നിർദേശം നൽകണം. കാലാവസ്ഥ പ്രശ്നമുണ്ടാവുമ്പോൾ ജോലി ചെയ്യരുതെന്നും വളരെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുമാറി നിൽക്കണമെന്നടക്കമുള്ള നിരവധി നിർദേശങ്ങൾ മന്ത്രാലയം കമ്പനി ഉടമകൾക്കു നൽകുന്നുണ്ട്.