Begin typing your search...

കെട്ടിട മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ 1000 റിയാൽ പിഴ ; മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ

കെട്ടിട മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചാൽ 1000 റിയാൽ പിഴ ; മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെട്ടിട നിർമാണ മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്‌കരികുന്നതിനെതിരെ മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലോ തുറന്ന സ്ഥലങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കും. മാലിന്യം തള്ളുന്ന കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കും.

പൊതു ഇടങ്ങളിലോ വാദികളിലോ തള്ളുന്ന കെട്ടിട മാലിന്യങ്ങൾ ഒരുദിവസത്തിനുള്ളിൽ നീക്കുകയും വേണം. മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്‌കത്ത് ഗവർണറേറ്റിലുടനീളം വർധിപ്പിച്ചിട്ടുണ്ട്. വിവേചനരഹിതമായ മാലിന്യം തള്ളുന്നത് പാരിസ്ഥിതിക അപകടങ്ങൾ സൃഷ്ടിക്കും. ബോധവത്കരണ പ്രവർത്തനങ്ങളും നഗരസഭ ശക്തമാക്കിയിട്ടുണ്ട്.

മാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും കരാറുകാർക്കും ട്രക്ക് ഡ്രൈവർമാർക്കും ഉണ്ടായേക്കാവുന്ന കനത്ത പിഴകളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത മുനിസിപ്പാലിറ്റിയുടെ ഉത്തരവുകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം നടപടി. നിർമാണം പൂർത്തിയാകുമ്പോൾ സ്ഥലങ്ങൾ വൃത്തിയാക്കാൻ കരാറുകാരും വസ്തു ഉടമകളും ബാധ്യസ്ഥരാണെന്നാണ് മുനിസിപ്പാലിറ്റി ചട്ടം. സുരക്ഷിതമായ മാലിന്യ നിർമാർജനം ഉറപ്പാക്കിയാൽ മാത്രമേ വൈദ്യുതി, വെള്ളം തുടങ്ങിയ യൂട്ടിലിറ്റികൾക്കുള്ള അംഗീകാരങ്ങളും ലൈസൻസുകളും മസ്‌കത്ത് നഗരസഭ നൽകുകയുള്ളു.

WEB DESK
Next Story
Share it