രാത്രിയിൽ ഉണർന്നിരിക്കുന്ന നഗരം ; ലോകത്ത് മൂന്നാം സ്ഥാനത്ത് മസ്കത്ത്
രാത്രി ഉണർന്നിരിക്കുന്ന നഗരങ്ങളുടെ മനോഹാരിതയിൽ ലോകത്ത് മൂന്നാം സ്ഥാനം നേടി മസ്കത്ത്. മൾട്ടി ഡെസ്റ്റിനേഷൻ യാത്രകളിൽ നൈപുണ്യമുള്ള ട്രാവൽബാഗ് എന്ന കമ്പനിയുടെ സമീപകാല പഠനമനുസരിച്ചാണ് ലോകത്തെ സുന്ദരമായ രാത്രി നഗരങ്ങളിൽ മൂന്നാമതായി മസ്കത്തിനെ തിരഞ്ഞെടുത്തത്.ബഹുനില കെട്ടിടങ്ങളാൽ മനോഹരമായ ദുബൈ നഗരത്തിനാണ് പട്ടികയിൽ ആദ്യ സ്ഥാനം. സ്കൈട്രി, നേരം പുലരുവോളം ഉണർന്നിരിക്കുന്ന നഗരക്കാഴ്ചകൾ എന്നിവ ടോക്യോ നഗരത്തെ രണ്ടാം സ്ഥാനത്തിനർഹമാക്കി. മസ്കത്തിന്റെ രാത്രികാലങ്ങളെ അവിസ്മരണീയമാക്കുന്ന റോയൽ ഓപറ ഹൗസ്, മത്ര സൂഖ്, 16ആം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ പോർചുഗീസ് കോട്ടകളടങ്ങിയ മിറാനി, ജലാലി, കൊട്ടാരങ്ങൾ എന്നിവയുടെ ദൃശ്യ ഭംഗിയാണ് മസ്കത്തിനെ മൂന്നാം സ്ഥാനത്തിനർഹമാക്കിയത്. സിംഗപ്പൂർ, ഹിരോഷിമ, ക്യോട്ടോ, ന്യൂയോർക്ക് സിറ്റി, സിഡ്നി, അബുദബി, തായ്പേയ് എന്നീ നഗരങ്ങളാണ് മുൻനിരയിലുള്ള മറ്റു നഗരങ്ങൾ.