Begin typing your search...

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു. ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. 'സംസ്‌കാരം, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനം' എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒരുക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ രാവിലെ പത്ത് മുതൽ രാത്രി പത്തുവരെയായിരിക്കും പ്രവേശനം. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിവരെ സ്‌കൂൾ വിദ്യാർഥികൾക്കായിരിക്കും മുൻഗണന. 34 രാജ്യങ്ങളിൽ നിന്നായി 847 പുസ്തക പ്രസാധകരാണ് പങ്കെടുക്കുന്നത്.

34 രാജ്യങ്ങളിൽ നിന്നായി 847 പുസ്തക പ്രസാധകരാണ് ഇത്തവണത്തെ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നത്. ഏതാണ്ട് ആറ് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഈ വർഷത്തെ പുസ്തക മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേളയുടെ ഭാഗമായി 44 സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നതാണ്. അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്‌കാരിക മേളകളിലൊന്നാണ്.

WEB DESK
Next Story
Share it