Begin typing your search...

2023 ൽ ഒമാനിൽ ഇന്ധനവില ഉയരില്ല ; നിലവിലെ നിരക്ക് 25 ഒമാനി ഫിൽസ്

2023 ൽ ഒമാനിൽ ഇന്ധനവില ഉയരില്ല ; നിലവിലെ നിരക്ക് 25 ഒമാനി ഫിൽസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മസ്ക്കത്ത് : ഒമാനിൽ 2023 ൽ ഇന്ധന വില വർധിക്കില്ല. ജനുവരി മുതൽ ഡിസംബർ വരെ ഇന്ധന വിലയിൽ വർധനവുണ്ടാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 2021 ഒക്ടോബർ മുതൽ ഏകദേശം 25 ഒമാനി ഫിൽസാണ് പെട്രോൾ വില (53 രൂപ). ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ധന വില അടുത്ത വർഷം വരെ ഇപ്പോഴത്തെ നിരക്കിൽ നിർത്താൻ തീരുമാനിച്ചത്.

വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറയ്ക്കാനും ചില ഫീസുകൾ ഒഴിവാക്കാനും തീരുമാനിച്ചു. തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺ വരെ തൊഴിൽ സുരക്ഷ നൽകും. 2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകാനും സൂൽത്താൻ ഉത്തരവിട്ടു. സിവിൽ സർവിസ് സ്‌കീമിലും മറ്റ് വിഭാഗങ്ങളിലും പെട്ട പ്രമോഷനു യോഗ്യത ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. സുൽത്താന്റെ സായുധ സേനയിൽ നിന്ന് വിരമിച്ചവരുടെ ഭവന വായ്പ ഇളവു ചെയ്ത് ഒഴിവാക്കി.

450 റിയാലിൽ (95400 രൂപ) താഴെ മാസ വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അടുത്ത മൂന്ന് വർഷക്കാലത്തേക്ക് സാമ്പത്തിക സുസ്ഥിരത ലക്ഷ്യമാക്കിയുള്ള ദേശീയ പദ്ധതികൾ തുടങ്ങാനും മന്ത്രിസഭാ തീരുമാനിച്ചു.

Krishnendhu
Next Story
Share it