Begin typing your search...
മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ 5000 രൂപയിൽ താഴെ മാത്രം ; ഉഗ്രൻ ഓഫറുമായി സലാം എയര്‍വെയ്‌സ്

മസ്കത്ത് : പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍ ഒരുക്കുന്നത്.ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ട് ആയിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. 20 കിലോയുടെ ബാഗേജും അനുവദിക്കും. നിലവില്‍ മസ്‌കറ്റ്-കേരള സെക്ടറില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നുള്ളൂ.
Next Story