Begin typing your search...

യു എ ഇ ദേശീയ ദിന അവധിയിൽ ഒമാനിലേക്ക് ഡോൾഫിനുകളെ കാണാൻ എത്തുന്നത് നിരവധിയാളുകൾ

യു എ ഇ ദേശീയ ദിന അവധിയിൽ  ഒമാനിലേക്ക് ഡോൾഫിനുകളെ കാണാൻ എത്തുന്നത് നിരവധിയാളുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മ​സ്ക​ത്ത്​ : യു എ ഇ ദേ​ശീ​യ​ദി​ന അ​വ​ധി​ക്കാ​ല​ത്ത് ​അയൽ രാജ്യമായ ഒമാനിലേക്ക് ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എണ്ണം വ​ർ​ധി​ച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി 4 ദിവസം തുടർച്ചയായി അവധി ലഭിച്ചതിനെ തുടർന്ന് അയൽ രാജ്യമായ ഒമാനിലേക്ക് നിരവധിയാളുകളാണ് ടൂർ പോയിരിക്കുന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ ഡോ​ൾ​ഫി​ൻ ടൂ​ർ ഓ​പ​റേ​ഷ​ൻ ക​മ്പ​നി​ക​ൾ നിരക്കും സർവീസുകളും വർധിപ്പിച്ചു. ​ഒരാൾക്ക് 5 റിയാൽ ഉണ്ടായിരുന്ന നിരക്ക് 15 റിയാൽ ആക്കി ഉയർത്തി. ര​ണ്ടു​ മ​ണി​ക്കൂ​ർ സ​മ​യം ക​ട​ലി​ൽ സ​ഞ്ച​രി​ച്ച്​ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​നും ചു​റ്റു​മു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​​​​​​ന്ദ്ര​ങ്ങ​ൾ ക​ട​ലി​ൽ​നി​ന്ന്​ വീ​ക്ഷി​ക്കാ​നും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ 15 റി​യാ​ലാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ര​ണ്ടു​ സ​ർ​വി​സു​ക​ളാ​ണ്​ ബോ​ട്ടു​ക​ൾ ന​ട​ത്താ​റു​ള്ള​ത്. തി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ അ​വ​ധി​ക്കാ​ല​ത്ത്​ ഉ​ച്ച​ക്ക്​ 12 മ​ണി മു​ത​ൽ പു​തി​യ സ​ർ​വി​സും ആ​രം​ഭി​ച്ചു.


14 പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന​താ​ണ്​ സാ​ധാ​ര​ണ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ത്തി​ൽ താ​​ഴെ പേ​ർ​ക്ക്​ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യ ബോ​ട്ടു​ക​ളും കൂ​ടു​ത​ൽ പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന ഉ​രു​ക​ളു​മു​ണ്ട്.കു​ടി​വെ​ള്ളം, ജ്യൂ​സ്​ എ​ന്നി​വ ബോ​ട്ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഡോ​ൾ​ഫി​ൻ വാ​ച്ചി​നൊ​പ്പം ക​മ്പ​നി​ക​ൾ ക​ട​ൽ ടൂ​റും ന​ട​ത്തു​ന്നു​ണ്ട്. മ​സ്ക​ത്ത്​ മേ​ഖ​ല​യി​ലെ ക​ട​ലി​ൽ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​ൽ ഖ​റാ​ൻ, അ​ൽ ഫ​ഹ​ൽ ദ്വീ​പ്, അ​യി​മ​നി​യാ​ത്ത്​ ദ്വീ​പ്, ഖ​ലി​ജ്​ അ​ൽ മ​ഖ്​​ബ​റ, അ​ൽ ജി​ൻ​സ്​ ​ എ​ന്നി​വ ഇ​വ​യി​ൽ ചി​ല​താ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ഓ​​രോ​ന്നി​ലും 11ല​ധി​കം ഡൈ​വി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്മ​സ്ക​ത്ത്, സി​ദാ​ബി​ലെ മ​റീ​ന ബ​ന്ത​ർ അ​ൽ റൗ​ദ​യി​ൽ​നി​ന്ന്​ ക​ട​ലി​ൽ 15 കി​ലോ​മീ​റ്റ​റെ​ങ്കി​ലും ദൂ​രെ ​പോ​യാ​ലാ​ണ്​ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​ൻ ക​ഴി​യു​ക.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഡോ​ൾ​ഫ്​ വാ​ച്ചി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഒ​മാ​ൻ. നീ​ല​ക്ക​ട​ലി​ൽ വ​രി​വ​രി​യാ​യി ചാ​ടി​ക്ക​ളി​ക്കു​ന്ന ഡോ​ൾ​ഫി​നു​ക​ളെ കാ​ണു​ന്ന​ത്​ കൗ​തു​ക​ക​ര​മാ​ണ്. ചി​ല​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ ബോ​ട്ടി​ന്​ സ​മീ​പ​ത്തു​കൂ​ടി​യും ഡോ​ൾ​ഫി​ൻ ചാ​ടി​പ്പോ​വു​ന്ന​ത്​ കാ​ണാ​ൻ ക​ഴി​യും.ഒ​മാ​ൻ ക​ട​ലി​ൽ 20ല​ധി​കം ​ത​രം ഡോ​ൾ​ഫി​നു​ക​ളു​ണ്ട്. ഡോ​ള​ർ സൗ​ദ്​​ബ​ർ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഡോ​ൾ​ഫി​നു​ക​ളെ​യാ​ണ്​ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. ബോ​ട്ടി​ൽ നോ​സ്, സ്പി​ന്ന​ർ, ലോ​ങ്​ ബീ​റ്റ​റ്റ്​ ഡോ​ൾ​ഫി​ൻ തു​ട​ങ്ങി​യ​വ​യും ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്നു. വി​വി​ധ നി​റ​ത്തി​ലും ആ​കൃ​തി​യി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ഡോ​ൾ​ഫി​നു​ക​ളും കാ​ണ​​പ്പെ​ടു​ന്നു​ണ്ട്. ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ത്ത​രം നി​ര​വ​ധി ഇ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യും.

യു എ ഇ യിൽ നിന്നും ഒമാനിലേക്ക് ഒരു മണിക്കൂർ മാത്രമാണ് വിമാന യാത്ര. കരമാർഗം 5 മുതൽ 6 മണിക്കൂറിനുള്ളിലും എത്താമെന്നതുമാണ് ആളുകൾ ഒമാനിലേക്ക് അവധിയാഘോഷിക്കാൻ പോകുന്നതിന്റെ കാരണം. ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്​ ഡോ​ൾ​ഫി​നു​ക​ൾ. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രാ​ണ്​ ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലി​ൽ എ​ത്തു​ന്ന​വ​രും ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ പോ​വാ​റു​ണ്ട്. ഏ​തു​ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ​ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ പ്രി​യം വ​ർ​ധി​ക്കു​ക​യാ​ണ്. ഓ​ഫ​റു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഇ​പ്പോ​ൾ ഡോ​ൾ​ഫി​ൻ വാ​ച്ചി​ന്​ ​എ​ത്തു​ന്നു​ണ്ട്.

Krishnendhu
Next Story
Share it