Begin typing your search...
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
സലാല : കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയില്‍ മരിച്ചു. അത്തോളി കമ്മോട്ടില്‍ മുഹമ്മദലി ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 58 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വര്‍ഷങ്ങളായി അല്‍ സഫ ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.മുന്‍ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനും മുന്‍ മന്ത്രി എം. കെ. മുനീറിന്റെ അമ്മാവനുമാണ് മുഹമ്മദലി. ഭാര്യ: ആയിശ. മകള്‍: ആമിനത്ത് ലുബൈബ (ബഹ്‌റൈന്‍).
Next Story