Begin typing your search...
ഇന്ത്യ-ഒമാൻ കോസ്റ്റ് ഗാർഡ് സംയുക്ത യോഗം ചേർന്നു
മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്ത യോഗം ചേർന്നു.ഇരുരാജ്യങ്ങളിലെയും കോസ്റ്റ് ഗാർഡ് സേനയുടെ നാലാമത് സംയുക്ത യോഗമാണിത്.
ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി സെയ്ഫ് അൽ മുഖ്ബാലിയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വീരേന്ദർ സിങ് പത്താനിയയും നേതൃത്വം നൽകി.മേഖലയിലെ സമുദ്ര സംരക്ഷണം സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
Next Story