Begin typing your search...

വിളകൾ നശിപ്പിക്കുന്ന പക്ഷികൾക്കെതിരെ ദേശീയ കാമ്പെയിൻ നടത്താനൊരുങ്ങി ഒമാൻ പരിസ്ഥിതി അതോറിറ്റി

വിളകൾ നശിപ്പിക്കുന്ന പക്ഷികൾക്കെതിരെ  ദേശീയ കാമ്പെയിൻ നടത്താനൊരുങ്ങി ഒമാൻ പരിസ്ഥിതി അതോറിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മ​സ്​​ക​ത്ത് ​: ഒമാനിൽ വിളകൾ നശിപ്പിക്കുകയും തേനീച്ചകളെ തിന്നു തീർക്കുകയും ചെയ്യുന്ന പ​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ടു​ത്ത​മാ​സം മു​ത​ൽ ദേ​ശീ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. മൈ​ന, കാ​ക്ക, പ്രാ​വ്​ എന്നെ പക്ഷികളാണ് പ്രധാനമായും പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്നത്. ഇത്തരം പക്ഷികളുടെ പ്രജനനം വ​ർ​ധി​ക്കു​ന്ന​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന​ത്തിലും മൈന, കാക്ക, പ്രാവ് എന്നിവ പ്രധാനം പങ്ക് വഹിക്കുന്നുണ്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

1982 ലാണ് മ​സ്​​ക​ത്തിലെ ​ ഒ​മാ​നി​ൽ ആ​ദ്യ​ത്തെ മൈ​ന​യെ ക​ണ്ട​ത്. പി​ന്നീ​ട​​​ങ്ങോ​ട്ട്​ മൈ​ന​ക​ൾ വ്യാ​പ​ക​മാ​വുകയായിരുന്നു. ചി​ല മേ​ഖ​ല​ക​ളി​ൽ കൂട്ടങ്ങളായാണ് മൈനകൾ കാണപ്പെടുന്നത്. വിളകൾ മുഴുവൻ തിന്നു തീർക്കുന്നതിനാൽ മനുഷ്യർക്ക് ഇവ ഭീഷണിയായി മാറി. സ​സ്യ​ങ്ങ​ളും പ്ര​കൃ​തി​ദ​ത്ത​മാ​യി വ​ള​രു​ന്ന ചെ​ടി​ക​ളും വി​ത്തു​ക​ളും തി​ന്ന്​ ന​ശി​പ്പി​ക്കു​ന്ന​ത്​ പ​രി​സ്ഥി​തി​ക്ക്​ ഹാ​നി​ക​ര​മാ​വു​മെ​ന്ന്​ ക​​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ മ​റ്റു പ​ക്ഷി​ക​ളു​ടെ കൂ​ട്​ ആ​ക്ര​മി​ക്കു​ക​യും പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​​ളെ കൊ​ല്ലു​ക​യും ചെ​യ്യാ​റു​ണ്ട്.ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ മൈ​ന​യ​ട​ക്ക​മു​ള്ള പ​ക്ഷി​ക​ളു​ടെ വ്യാ​പ​ന​​ത്തെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ത്.

പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ന്താ​രാ​ഷ്​​ട്ര പ​ക്ഷി​ഗ​വേ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​വ​യെ നേ​രി​ടാ​നു​ള്ള പ​ദ്ധ​തി​യും ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ന്ത്യ, ചൈ​ന, ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ, ​നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വ​യാ​ണ്​ ​മൈ​ന​യു​ടെ ഉ​റ​വി​ട​രാ​ജ്യ​ങ്ങ​ൾ. ഇ​വ​ക്ക്​ 22 മു​ത​ൽ 25 സെൻറീ​മീ​റ്റ​ർ വ​രെ നീ​ള​വും ചി​റ​കു​ക​ൾ​ക്ക്​ 36.5 ​സെൻറീ​മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​വും. 2000ൽ ​അ​ന്താ​രാ​ഷ്​​​ട്ര​ത​ല​ത്തി​ൽ 100 ഇ​നം പ​ക്ഷി​ക​ൾ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ മൈ​ന​യും ഉ​ൾ​പ്പെ​ടും.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മൈ​ന​ക​ൾ​ക്കെ​തി​​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.ഒ​മാ​നി​ൽ പ്രാ​വു​ക​ളും വ്യാ​പ​ക​മാ​യി വ​ർ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്​ താ​മ​സ​യി​ട​ങ്ങ​ളി​ലെ എ.​സി കൂ​ടു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​തും മു​ട്ട​യി​ട്ട്​ പെ​രു​കു​ന്ന​തും താ​മ​സ​ക്കാ​ർ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വ​യു​ടെ വി​സ​ർ​ജ്യ​വും മ​റ്റും ന​ഗ​ര​ത്തി​​ന്റെ ശു​ചി​ത്വ​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ അ​പൂ​ർ​വ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന കാ​ക്ക​ക​ളും ഒ​മാ​നി​ൽ വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ക്കെ​തി​രെ​യും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചേ​ക്കും

Krishnendhu
Next Story
Share it