സൗദി അറേബ്യയുമായി ടൂറിസം കരാറിൽ ഒപ്പുവച്ച് ഒമാൻ
മസ്കത്ത് : സൗദി അറേബ്യയുമായി ടൂറിസം കരാറിൽ ഒപ്പുവച്ച് ഒമാൻ. വിനോദസഞ്ചാര വികസനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കാനും ധാരണ.വൈദഗ്ധ്യ കൈമാറ്റം, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കാളിത്തം, നിക്ഷേപം, ടൂറിസം സ്ഥാപനങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ടൂറിസം മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാണ് കരാർ ലക്ഷ്യമിടുന്നത്. റിയാദിൽ നടന്ന വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡ.ബ്ല്യു.ടി.ടി.സി) 22ാമത് ആഗോള ഉച്ചകോടിക്കിടെയായിരുന്നു ധാരണയിലെത്തിയത്. പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖിയും സൗദി ടൂറിസം മന്ത്രി അഹ്മദ് അഖീൽ അൽ ഖതീബുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.