Begin typing your search...

വെള്ളപ്പൊക്ക ഭീഷണിക്ക് മുന്നോടിയായി പുതിയ ഡ്രൈനേജ് നിർമിച്ച് മസ്കത്ത് മുൻസിപ്പാലിറ്റി

വെള്ളപ്പൊക്ക ഭീഷണിക്ക് മുന്നോടിയായി പുതിയ ഡ്രൈനേജ് നിർമിച്ച് മസ്കത്ത് മുൻസിപ്പാലിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മസ്കത്ത് : വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ ഡ്രൈനേജുകളുടെ എണ്ണം കൂട്ടിമസ്കത്ത് മുൻസിപ്പാലിറ്റി.അമിറാത്ത് വിലായത്തിൽ കുത്തിയൊലിക്കുന്ന മഴവെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിതമായി സുഗമമാക്കാനാണ് അല്‍ മഹ്ജ് പ്രദേശത്ത് പുതിയ ഡ്രെയ്നേജ് നിര്‍മിച്ചിരിക്കുന്നത്. 2000 മീറ്റർ നീളത്തിലും അഞ്ചുമീറ്റര്‍ മുതല്‍ ഒമ്പതു മീറ്റര്‍ വരെ വീതിയിലുമാണ് ഓവുചാലുകൾ ഒരുക്കിയിരിക്കുന്നത്.വെള്ളപ്പൊക്കത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ തടയുന്നതിനും മണ്ണൊലിപ്പിൽനിന്ന് പ്രദേശത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇവയുടെ നിർമാണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.ഉയർന്ന ഭാഗങ്ങളിൽനിന്ന് കൂത്തിയൊലിച്ച് വരുന്ന മഴവെള്ളം വീടുകള്‍ക്കരികിലെത്തുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ ഡ്രെയ്നേജ് നിര്‍മിക്കാൻ നഗരസഭ തീരുമാനിച്ചത്.

Krishnendhu
Next Story
Share it