Begin typing your search...

മസ്കത്തിൽ പത്താമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുറന്ന് പ്രമുഖ ഫാര്‍മസി ശൃംഖലയായ ഡെല്‍റ്റ ഫാര്‍മസി

മസ്കത്തിൽ പത്താമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുറന്ന് പ്രമുഖ ഫാര്‍മസി ശൃംഖലയായ ഡെല്‍റ്റ ഫാര്‍മസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മസ്‌കത്ത് : ഒമാനിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ഡെല്‍റ്റ ഫാര്‍മസിയുടെ പത്താമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് മസ്‌കത്ത് നോര്‍ത്ത് അല്‍ ഹെയ്‌ലിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ഗാലിബ് മുഹമ്മദ് അല്‍ മഅ്‌വലി ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍മാരായ എന്‍.കെ. ജംഷീദ്, എം.കെ. മുഹമ്മദ് മുന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു.

മികച്ച പരിചരണത്തിനും സേവനത്തിനും ഊന്നല്‍ നല്‍കിയാണ് ഡെല്‍റ്റ ഫാര്‍മസി പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിവരുന്നതായും ഗാലിബ് മുഹമ്മദ് അല്‍ മഅ്‌വലി പറഞ്ഞു. ഒമാന്റെ 52–ാമത് ദേശീയ ദിനത്തില്‍ പത്താമത് ഔട്ട്‌ലെറ്റ് തുറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍ പറഞ്ഞു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സൗദ്, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍, ഡെല്‍റ്റ ഫാര്‍മസി ടീം, ഒമാനിലെ ഫാര്‍മ കമ്യൂണിറ്റി, ജനങ്ങള്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. നിലവില്‍ വാദി കബീര്‍, മബേല, അല്‍ ഖൂദ്, ബര്‍ക, ഹെയ്ല്‍ എന്നിവിടങ്ങളിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മബേല സഫ മാള്‍, സവാദി, സലാല തുടങ്ങിയ സ്ഥലങ്ങളിലുമാണ് ഡെല്‍റ്റ ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്.

Krishnendhu
Next Story
Share it