ഒമാൻ തീരത്ത് എണ്ണ കപ്പലിൽ ബോംബ് ഘടിപ്പിച്ച ഡ്രോൺ ഇടിച്ചതായി അറിയിപ്പ്
ഒമാൻ : ഒമാൻ തീരത്ത് എണ്ണ കപ്പലിൽ ബോംബ് ഘടിപ്പിച്ച ഡ്രോൺ ഇടിച്ചതായി അറിയിപ്പ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലി ശതകോടീശ്വരനുമായി ബന്ധപ്പെട്ട എണ്ണക്കപ്പലിലാണ് ബോംബ് വഹിച്ച ഡ്രോൺ ഇടിച്ചതായി ഉദ്യോഗസ്ഥൻ ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.ലൈബീരിയൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പൽ പസഫിക് സിർക്കോൺ ആണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. ഇസ്രായേലി ശതകോടീശ്വരൻ ഐഡാൻ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയായ ഈസ്റ്റേൺ പസഫിക് ഷിപ്പിംഗ് ആണ് ടാങ്കർ പ്രവർത്തിപ്പിക്കുന്നത്. ആക്രമണം എവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ ഇറാനെതിരെയാണ് സംശയമുണർന്നിരിക്കുന്നത്.പസഫിക് സിർക്കോൺ ആക്രമണം ഇറാനിയൻ സ്റ്റേറ്റ് മീഡിയ അംഗീകരിച്ചില്ല
. 2019-ൽ യുഎഇയുടെ തീരത്ത് നടന്ന ആക്രമണ പരമ്പരകൾക്ക് യുഎസ് കുറ്റപ്പെടുത്തിയത് ഇറാനെയാണ്. ലോകശക്തികളുമായുള്ള ആണവ കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ ആണവ പദ്ധതി വർദ്ധിപ്പിക്കാൻ തുടങ്ങിയിരുന്നു.ഷിപ്പിംഗ് നിരീക്ഷിക്കുന്ന മേഖലയിലെ ബ്രിട്ടീഷ് സൈനിക സംഘടനയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്, അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.