Begin typing your search...

മസ്കത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ, കാരണങ്ങൾ വ്യക്തമല്ല

മസ്കത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ, കാരണങ്ങൾ വ്യക്തമല്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മസ്കത്ത്​ : മസ്കത്തിൽ നിന്നും പറന്നുയർന്ന് 45 ആം മിനുട്ടിൽ വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ.ഇന്ന് രാവിലെ നാലരയോടെ ആയിരുന്നു സംഭവം.തിരുവനന്തപുരത്തേക്ക് പോവാനിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്.എന്നാൽ കാരണങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 160ഓളം യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്.

ഒമാനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സി.ആർ മഹേഷ്​ എം.എൽ.എയും വിമാനത്തിലുണ്ട്​. ഫയർ ഫോഴ്​സ്​, സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്​ഥലത്തെത്തിയിട്ടുണ്ട്​.

സാ​ങ്കേതിക തകരാറാണ്​ വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാര​ണമെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം. ശനിയാഴ്​ച പത്ത​രയോടെ പുറപ്പെടേണ്ട വിമാനം വൈകി 3.45ഓടെയായിരുന്നു തിരുവനന്തപുരത്തേക്ക്​ പോയത്.

Krishnendhu
Next Story
Share it