Begin typing your search...
അപകടശേഷം നിർത്താതെ പോയ ഏഷ്യൻ ഡ്രൈവറെ പിടികൂടി ഒമാൻ പോലീസ്

മസ്‌കറ്റ് : ഒമാനില്‍ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിൽ വാഹനാപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പ്രവാസി ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ വാഹനമിടിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഏഷ്യക്കാരനായ ട്രക്ക് ഡ്രൈവറെയാണ് പിടികൂടിയത്.
വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പിടിയിലായ പ്രവാസിക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Next Story