Begin typing your search...

ഗോൾഡ് റാഫിൾ ഡ്രോയിൽ ഒരു കിലോ സ്വർണ്ണം നേടി മലയാളി

ഗോൾഡ് റാഫിൾ ഡ്രോയിൽ ഒരു കിലോ സ്വർണ്ണം നേടി മലയാളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മസ്‌കറ്റ് : മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോൾഡ് റാഫിൾ ഡ്രോയിൽ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനൻ പിള്ളക്ക് ഒരു കിലോ സ്വർണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി.

അബ്ദുൽ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വർണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്.മുമ്പും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്. മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എത്തുന്ന ഉപഭോക്താക്കളില്‍ 90 ശതമാനം പേരും കേരളത്തിലേക്ക് യാത്രചെയ്യുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.

Krishnendhu
Next Story
Share it