ഒമാനിൽ നിന്നൊരു ഖത്തർ യാത്ര ; കാൽനടയായി ലോകകപ്പ് കാണാൻ ഒരുങ്ങി ഒമാൻ സ്വദേശികൾ
ഒമാൻ : ഖത്തറിൽ നടക്കുന്ന ലോക കപ്പ് ഫുട്ബാൾ മത്സരത്തിെൻറ സാമൂഹിക പ്രാധാന്യം എടുത്തുകാട്ടാൻ ഖത്തറിലേക്ക് കാൽനട യാത്രക്കൊരുങ്ങുകയാണ് ഒമാൻ സ്വദേശികളായ ഹിൽമി അൽ കിന്ദിയും നവാഫ് സുലൈമാനിയും. ഗൾഫ്മേഖലയുടെ അറബ് പാരമ്പര്യം ഉയർത്തിപ്പിടിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സാംസ്കാരിക മേഖലയെന്ന നിലക്ക് ഒമാന് പ്രചാരം നൽകാൻ കാൽനടയാത്ര സഹായകമാവും. 2015മുതൽ ഒമാൻ സംസ്കാരത്തിെൻറ പ്രചാരകരാണ് തങ്ങളെന്നും ഒമാന്റെ എല്ലാ ഭാഗങ്ങളിലും ഞങ്ങൾ നടന്നു കഴിഞ്ഞുവെന്നും, ഇനി ലോകരാജ്യങ്ങളിലൂടെയുള്ള നടത്തമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറഞ്ഞു.ഒമാനിൽ തങ്ങൾ ഒരുമിച്ച് നിരവധി യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഈ യാത്രക്ക് സ്പോൺസർമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും സ്പോൺസർമാരെ കിട്ടിയാലും ഇല്ലെങ്കിലും കാൽനട യാത്ര നടത്തുമെന്ന് ഇരുവരും പറഞ്ഞു .