Begin typing your search...
കോട്ടയം മെഡിക്കൽ കോളേജ് സ്വദേശിനി മസ്കത്തിൽ നിര്യാതയായി

മസ്‌കത്ത്∙ : കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് കോട്ടയം സ്വദേശിനി സുബൈദ മസ്കത്തിൽ നിര്യാതയായി .72 വയസ്സായിരുന്നു. . 35 വർഷത്തോളം ഒമാനിൽ പ്രവാസി ആയിരുന്ന സുബൈദ പിന്നീട് നാട്ടിലേക്കു മടങ്ങുകയായിരുന്നു. വീണ്ടും ഹ്രസ്വ സന്ദർശനത്തിനായി ഒമാനിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്കു തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അന്ത്യം. മൃതദേഹം അൽ ഖുദ് സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. മേൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി മബെല കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭർത്താവ് -അബ്‌ദുൾ സലാം. റഫീഖ്, റജീന എന്നിവർ മക്കളാണ്. മരുമക്കൾ റാഫിയാ, ആരിഫ്.പിതാവ് മുഹമ്മദ് സുലൈമാൻ, മാതാവ് സുലൈഖ ബീവി.
Next Story