കെസിആറിനെതിരെ റാലി; വൈ.എസ്. ശർമിള ഉള്ളിലിരിക്കെ കാർ കെട്ടിവലിച്ച് പൊലീസ്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും രാഷ്ട്രീയ പ്രവർത്തകയുമായ വൈ.എസ്. ശർമിള ഉള്ളിലിരിക്കെ അവരുടെ കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു മാറ്റി ഹൈദരാബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി നടത്തുന്ന റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശർമിള. കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്കുള്ള കാറിൽ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ക്രെയിൻ ഉപയോഗിച്ച് അവരുടെ കാർ തെരുവീഥികളിലൂടെ കെട്ടിവലിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാറിനുള്ളിൽ ശർമിള ഇരിക്കുന്നതും പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
കെസിആർ സർക്കാരിനെതിരെ ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി പദയാത്ര ആരംഭിച്ചതിനു പിന്നാലെ ഇന്നലെ അവർ കസ്റ്റഡിയിലെടുത്തിരുന്നു. ചന്ദ്രശേഖര റാവു സർക്കാർ വമ്പൻ അഴിമതി നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പദയാത്ര ഇതുവരെ 3,500 കി.മീ പിന്നിട്ടു കഴിഞ്ഞു.
High drama outside Pragathi Bhawan the official residence of CM #KCR after #YSRTP chief #YSSharmila reached for a protest. She is protesting against the alleged attack on her yesterday by #TRS workers. Later she along with supporters was detained by police. #Telangana pic.twitter.com/cgCSkvXw2o
— Md Yousuf (@mdyousu28289766) November 29, 2022