Begin typing your search...

'ജോഡോ യാത്രയുടെ ലക്ഷ്യത്തിൽ ആത്മാർത്ഥതയുണ്ടോയെന്ന് പരിശോധിക്കണം': യോഗി

ജോഡോ യാത്രയുടെ ലക്ഷ്യത്തിൽ ആത്മാർത്ഥതയുണ്ടോയെന്ന് പരിശോധിക്കണം: യോഗി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനോ, പ്രധാനമന്ത്രിയോ ജോഡോ യാത്രയെ വിമർശിച്ചിട്ടില്ല. എന്നാൽ യാത്രയുടെ ലക്ഷ്യത്തിൽ ആത്മാർത്ഥതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും യോഗി കുറ്റപ്പെടുത്തി.

രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് കഴിഞ്ഞ ദിവസം രം​ഗത്ത് വന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി പ്രവർത്തിച്ചു വരുന്നയാളാണ് ദാസ്.

Elizabeth
Next Story
Share it