Begin typing your search...

യുപിയിൽ 2027 ലും യോഗി നയിക്കും; കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്ന് നേതൃത്വം

യുപിയിൽ 2027 ലും യോഗി നയിക്കും; കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്ന് നേതൃത്വം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യുപിയിൽ യോഗി ആദിത്യനാഥ് തന്നെ ബിജെപിയെ നയിക്കുമെന്ന സൂചന നൽകി കേന്ദ്ര നേതൃത്വം. യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. ആർഎസ്എസ് ഇടപെടലിലാണ് യോഗിയോടുള്ള നിലപാട് ബിജെപി മയപ്പെടുത്തിയതെന്നാണ് സൂചന.

ഡൽഹിയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് യോഗിക്ക് അനുകൂലമായ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്. ലോക് സഭ തെരഞ്ഞെടുപ്പിൽ മോദിയുടെ മണ്ഡലമായ വാരണസിയിലടക്കം യുപിയിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ യോഗിയും ബിജെപി നേതൃത്വവുമായുള്ള അകലം വർധിച്ചിരുന്നു.

വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് അവലോകനത്തിനായി യോഗം വിളിച്ചിട്ട് പോലും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയിൽ നിന്നും, ബ്രജേഷ് പഥക്കിൽ നിന്നും സഹകരണം കിട്ടിയില്ലെന്ന് യോഗി തുറന്നടിച്ചു. പല യോഗങ്ങളിലും നേതാക്കൾ പങ്കെടുത്തത് പോലുമില്ല. ഇതിനിടെ ആർഎസ്എസ് ഇടപെട്ട് യോഗിക്ക് ശക്തമായ പിന്തുണ അറിയിച്ചു. യുപി സന്ദർശന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് യോഗിയെ കണ്ട് കാര്യങ്ങൾ മനസിലാക്കിയിരുന്നു. നിയമസഭ ഉപതെരഞ്ഞടപ്പിൽ ഒറ്റക്കെട്ടായി നീങ്ങണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു.

WEB DESK
Next Story
Share it