Begin typing your search...

മലയാഴി നഴ്‌സ് നിമിഷപ്രിയയ്ക്ക് മോചനമില്ല; വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്

മലയാഴി നഴ്‌സ് നിമിഷപ്രിയയ്ക്ക് മോചനമില്ല; വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.

നയതന്ത്രതലത്തിലുള്ള ഇടപെടലുകൾക്കു തിരിച്ചടിയായാണു യമൻ പ്രസിഡന്റിന്റെ തീരുമാനം വരുന്നത്. കൊല്ലപ്പെട്ട യമൻ യുവാവ് തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലിൽ അമ്മ പ്രേമകുമാരി നേരിൽ കണ്ടിരുന്നു. 12 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനുശേഷം എട്ടു മാസത്തോളമായി അമ്മ യമനിൽ തന്നെ കഴിയുകയാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭർത്താവിനൊപ്പം യമനിൽ നഴ്‌സായി ജോലിക്ക് പോയത്. 2017 ജൂലൈ 25ന് യമൻ സ്വദേശി തലാൽ അബ്ദുൽ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ നിമിഷയ്ക്ക് യമൻ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

യമനിലെത്തിയ ശേഷം തലാൽ അബ്ദുൽ മഹ്ദിയുമായി പരിചയത്തിലാകുകയും ഇരുവരും ചേർന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമൻ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങൾ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറുകയും ചെയ്തു. ക്ലിനിക്കിനായി കൂടുതൽ പണം ആവശ്യം വന്നതോടെ നിമിഷയും ഭർത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.

മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കുകയും പാസ്‌പോർട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം പറയുന്നു. അധികൃതർക്ക് പരാതി നൽകിയ യുവതിയെ മഹ്ദി മർദിക്കുകയും ചെയ്തു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അന്വേഷണസംഘത്തോട് പറഞ്ഞത്. പീഡനത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടി തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ പറയുന്നു.

WEB DESK
Next Story
Share it