Begin typing your search...

രണ്ട് ലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്

രണ്ട് ലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ സേവനമായ എക്‌സ് (മുമ്പ് ട്വിറ്റര്‍). ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ഇവയില്‍ ഭൂരിഭാഗവും.

ഇത് കൂടാതെ ഭീകരവാദം പ്രോത്സാഹിപ്പിച്ച 1235 ഇന്ത്യന്‍ അക്കൗണ്ടുകളും എക്‌സ് നീക്കം ചെയ്തിട്ടുണ്ട്. ഇതുള്‍പ്പടെ ആകെ 2,13,862 അക്കൗണ്ടുകള്‍ ഇതുവരെ എക്‌സ് നീക്കം ചെയ്തു. കമ്പനിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയിലായി 5158 പരാതികള്‍ ലഭിച്ചതായി ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ എക്‌സ് പറയുന്നു. പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 86 അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു. പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു. മുമ്പ് ജനുവരി 26 നും ഫെബ്രുവരി 25 നും ഇടയില്‍ 5,06,173 അക്കൗണ്ടുകളാണ് എക്‌സ് ഇന്ത്യയില്‍ നിന്ന് നിരോധിച്ചിരുന്നത്.

WEB DESK
Next Story
Share it