Begin typing your search...

വനിതാ സംവരണ ബിൽ; 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കത്തിൽ ആശങ്കയെന്ന് എം.കെ സ്റ്റാലിൻ

വനിതാ സംവരണ ബിൽ; 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കത്തിൽ ആശങ്കയെന്ന് എം.കെ സ്റ്റാലിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്ര സർക്കാർ ലോക്സഭയിൽ കൊണ്ട് വന്ന വനിതാ സംവരണ ബില്ലിൽ പ്രതികരണവുമായി വിവിധ പാർട്ടി നേതാക്കൾ. വനിതാ സംവരണ ബിൽ വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിം​ഗിന്റെ വിമർശനം.2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇത് മറ്റൊരു തട്ടിപ്പാണ്.2045ലെങ്കിലും ബില്ല് നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകുമെന്നും സഞ്ജയ് സിം​ഗ് പറഞ്ഞു. എന്നാൽ 2024 ൽ തന്നെ ബില്ല് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണായ നീക്കത്തിൽ ആശങ്കയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. തെക്കേ ഇന്ത്യയുടെ പ്രാധിനിത്യം വെട്ടി കുറയ്ക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. ഇതു മുളയിലേ നുള്ളണം. തെക്കേ ഇന്ത്യയുടെ ആശങ്ക അകറ്റാൻ പ്രധാനമന്ത്രിയുടെ ഉറപ്പു വേണം. തമിഴ്നാടിനെ വഞ്ചിക്കാൻ അനുവദിക്കരുത്. ഇത് മണ്ഡ‍ല പുനർ നിർണയത്തിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ്. മണ്ഡല പുനർ നിർണയത്തിലൂടെ ​ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണ് ബിജെപിയുടെ നീക്കം. ഡിഎംകെ മുൻപും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. തമിഴ്നാട്ടിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിത സംവരണം നടപ്പാക്കിയതും ഡിഎംകെ സർക്കാരാണ്. കഴിഞ്ഞ ഒൻപത് വർഷമായി കേന്ദ്ര സർക്കാർ മൗനത്തിലായിരുന്നു. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പിന് മുൻപുള്ള തന്ത്രം മാത്രമാണ്. ബിജെപിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിൻ പറഞ്ഞു.വനിതാ ബില്ലിനെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് ഡിഎംകെ എം.പി കനിമൊഴിയും പറഞ്ഞു.

WEB DESK
Next Story
Share it