Begin typing your search...

സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ച്ചയിലേക്ക് വീണ് യുവതി; അത്ഭുതകരമായ രക്ഷപ്പെടൽ

സെൽഫിയെടുക്കുന്നതിനിടെ 60 അടി താഴ്ച്ചയിലേക്ക് വീണ് യുവതി; അത്ഭുതകരമായ രക്ഷപ്പെടൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാരാഷ്ട്രയില്‍ സത്താരയിൽ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി മലയുടെ മുകളില്‍ നിന്ന് 60 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോസ്ഗര്‍ വെള്ളച്ചാട്ടം കാണാന്‍ പുനെയില്‍ നിന്നെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട നസ്റീന്‍ അമീര്‍ ഖുറേഷി എന്ന 29 കാരിയാണ് അപകടത്തില്‍പ്പെട്ടത്.

മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി 60 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഹോം ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് നസ്രീനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

WEB DESK
Next Story
Share it