Begin typing your search...

പാർലമെന്റ് മന്ദിരം ആർഎസ്എസ് ഓഫിസല്ല; ഉദ്ഘാടനത്തിൽ പങ്കെടുക്കും; ദേവെഗൗഡ

പാർലമെന്റ് മന്ദിരം ആർഎസ്എസ് ഓഫിസല്ല; ഉദ്ഘാടനത്തിൽ പങ്കെടുക്കും; ദേവെഗൗഡ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ പങ്കെടുക്കും. നികുതിദായകരുടെ പണംകൊണ്ടാണ് പാർലമെന്റ് മന്ദിരം നിർമിച്ചത്. അത് ബിജെപി-ആർഎസ്എസ് ഓഫിസല്ല. രാജ്യത്തിന്റെ ചടങ്ങായതിനാൽ ക്ഷണം സ്വീകരിക്കുന്നുവെന്ന് ദേവെഗൗഡ പറഞ്ഞു.

'രാഷ്ട്രീയപരമായി ബിജെപിയെ എതിർക്കാൻ നിരവധി കാരണങ്ങളുണ്ട്. എന്നാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇരുസഭകളിലും ഞാൻ അംഗമാവുകയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഭരണഘടനാപരമായ കാര്യങ്ങളിൽ ഞാൻ രാഷ്ട്രീയം കൊണ്ടുവരില്ല. ഭരണഘടനയോട് പ്രതിബദ്ധതയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഞാൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.'- ദേവെഗൗഡ പറഞ്ഞു.

WEB DESK
Next Story
Share it