Begin typing your search...

സിംഹങ്ങളുടെ പേര് വിവാദം; വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി

സിംഹങ്ങളുടെ പേര് വിവാദം; വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി. ഹർജിക്കാർ ഉന്നയിക്കുന്ന പേര് പെൺ സിംഹത്തിന് നൽകിയിട്ടുണ്ടോയെന്ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഹർജി പരിഗണിച്ചപ്പോൾ പെൺ സിംഹത്തിന് സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

തുടർന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കൽക്കട്ട ഹൈക്കോടതി ജൽപൈഗുരി സർക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിക്കുകയായിരുന്നു. ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ?. ഇതിൽ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തിൽ റിട്ട് ഹർജി എന്തിനാണ് നൽകിയതെന്നും കോടതി ചോദിച്ചു.

അതേസമയം ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ ആക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പേര് നൽകിയിട്ടില്ലെന്നും ഹർജി തള്ളണമെന്നും ബംഗാൾ സർക്കാർ കോടതിയിൽ വാദിച്ചു. തുടർന്ന് ഹർജിക്കാർ ഉന്നയിക്കുന്ന പേര് നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിക്കുകയും ചെയ്തു. പേര് നൽകിയിട്ടില്ലെങ്കിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി നാളെ വീണ്ടും പരിഗണിക്കും.

WEB DESK
Next Story
Share it