Begin typing your search...

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു. 66 വയസ് ആയിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്. നടൻ എന്നതിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ഡയറക്ടർ, സൌണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചു.

സന്താന ഭാരതിയും പി വാസുവും ചേർന്ന് സംവിധാനം ചെയ്ത്, 1981 ൽ പുറത്തെത്തിയ പന്നീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. കമൽ ഹാസൻ നായകനായ 1980 കളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശിവാജിയെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിർത്തിയത്.

അപൂർവ്വ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കമൽ ഹാസൻ ഏറ്റവുമൊടുവിൽ അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലും ശിവാജിക്ക് വേഷമുണ്ടായിരുന്നു. ഇന്നലെ പുറത്തെത്തിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആർ എസ് ശിവാജി അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ഹരീഷ് കല്യാണിൻറെ ദരള പ്രഭു, സൂരറൈ പോട്ര്, ഗാർഗി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

WEB DESK
Next Story
Share it