Begin typing your search...

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; മാനനഷ്ടക്കേസിലെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് പറയും

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; മാനനഷ്ടക്കേസിലെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് പറയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. മാനനഷ്ടക്കേസിൽ നിരപരാധിയാണെന്ന് കാണിച്ച് നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. വിധി അനുകൂലമായാൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും.കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീളും.

സുപ്രീം കോടതിയെ സമീപിക്കുകയാണ് രാഹുൽ ഗാന്ധിക്ക് മുന്നിലുള്ള ഏക വഴി. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ കിട്ടിയെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി എം എൽ എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ കഴിഞ്ഞ മാർച്ച് ഇരുപത്തിമൂന്നിനാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയത്. തുടർന്ന് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം സൂററ്റ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. അവിടെ നിന്ന് അനുകൂല ഉത്തരവ് കിട്ടാതായതോടെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

WEB DESK
Next Story
Share it