Begin typing your search...

ആദ്യ റൗണ്ടിൽ വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

ആദ്യ റൗണ്ടിൽ വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാർത്ഥികളിൽ ബിഎസ്പി സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 സീറ്റുകളിൽ വീതം എൻഡിഎയും ഇന്ത്യ സഖ്യവും മുന്നിലാണ്.

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും ചേർന്ന് നടത്തിയ മുന്നേറ്റം അമേഠി മണ്ഡലത്തിലടക്കം ചലനമുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ 3916 വോട്ടിന് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയെ പിന്നിലാക്കി.

WEB DESK
Next Story
Share it