Begin typing your search...

'വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രം'; പാർലമെന്റിൽ ബഡ്ജറ്റ് നിർമ്മല സീതാരാമൻ

വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രം; പാർലമെന്റിൽ ബഡ്ജറ്റ് നിർമ്മല സീതാരാമൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ നിർമ്മല സീതാരാമൻ. ബജറ്റുമായി രാഷ്ട്രപതിയെ സന്ദർശിച്ച ശേഷമാണ് നിർമല പാർലമെന്റിലെത്തിയത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.


  • വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 കോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നൽകി.
  • തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ പദ്ധതികൾ സർക്കാർ ലഭ്യമാക്കി. ഇവർക്ക് വായ്പ ലഭ്യമാക്കി. വ്യവസായ മേഖലയിൽ വൻ പുരോഗതിയുണ്ടായെന്നും ധനമന്ത്രി.
  • കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചെറുകിട കർഷകർക്കും ഇതിന്റെ ഗുണഫലം ലഭിച്ചു. ഫസൽ ഭീമ യോജനയിലൂടെ 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കി.
  • വിദ്യാഭ്യാസ മേഖലയിൽ‌ സമഗ്ര പുരോഗതിക്കുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനായി.
  • 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 300ലേറെ സർവകലാശാലകൾ എന്നിവ കഴിഞ്ഞ 10 വർഷത്തിനിടെ ആരംഭിച്ചു.
  • മുദ്രാ യോജനയിലൂടെ പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു.
  • വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി. പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചു.
  • മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.
  • പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടുകളിൽ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകൾ
  • രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്.
  • ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം ജിഎസ്ടിയിലൂടെ നടപ്പാക്കാനായി.

  • ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആഷാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും
  • പത്ത് വർഷത്തിനിടെ വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു
  • അടുത്ത അഞ്ചുകൊല്ലത്തിൽ പി.എം.എ.വൈയിലൂടെ രണ്ടുകോടി വീടുകൾ കൂടി സാധ്യമാക്കും
  • അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൾ കൂടി സ്ഥാപിക്കും
  • സമ്പൂർണ ബജറ്റിൽ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്മാപ്പ് .
  • കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
  • രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി
  • പുരപ്പുറ സോളാർ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം
  • 40000 സാധാരണ റെയിൽ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും.
  • ടാക്സ് നിരക്കിൽ മാറ്റമില്ല.
  • ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ നിരക്കുകളിൽ മാറ്റമില്ലാതെ തുടരും.
WEB DESK
Next Story
Share it