Begin typing your search...

'5 വർഷം കൊണ്ട് 2 കോടി വീടുകൾ, കൂടുതൽ മെഡിക്കൽ കോളേജുകൾ; ഒരുകോടി വീടുകൾക്ക് സോളാർ പദ്ധതി നടപ്പാക്കും';നിർമ്മല സീതാരാമൻ

5 വർഷം കൊണ്ട് 2 കോടി വീടുകൾ, കൂടുതൽ മെഡിക്കൽ കോളേജുകൾ; ഒരുകോടി വീടുകൾക്ക് സോളാർ പദ്ധതി നടപ്പാക്കും;നിർമ്മല സീതാരാമൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 5 വർഷംകൊണ്ട് 2 കോടി വീടുകൾ അനുവദിക്കും. ഒരുകോടി വീടുകൾക്ക് സോളാർ പദ്ധതി നടപ്പാക്കും.

രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. ആശാവർക്കർമാരേയും അങ്കണവാടി ജീവനക്കാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് ഉറപ്പാക്കും.

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായതായി ധനമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it