Begin typing your search...

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു- live updates

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു- live updates
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു.ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നു.

  • വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം
  • പണപ്പെരുപ്പം നിയന്ത്രണ വിധേയം.പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക്
  • നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുന്നു.
  • കര്‍ഷകര്‍ക്ക് സഹായം, കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും, എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി
  • കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി
  • സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
  • 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
  • കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷകുള്‍ ആരംഭിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും

  • ബിഹാറിൽ പുതിയ വിമാനത്താവളം
  • ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബിഹാറിനും ധനസഹായം
  • ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
  • ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം
  • ബിഹാറിൽ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കാനും സഹായം
  • ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം
  • ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം.
  • എംഎസ്എംഇകൾക്ക് പ്രത്യേക ?പരി?ഗണന നൽകും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരിൽ ആയിരം കോടി വകയിരുത്തും.
  • വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി
  • ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം
  • മുദ്ര വായ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി
  • 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇൻറേൺഷിപ്പിന് അവസരം ഒരുക്കും
  • രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.
  • ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെന്റ് പിന്തുണ പ്രഖ്യാപിച്ചു.
  • നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിർമ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.
  • രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്‌റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്‌റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.
  • കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.
  • പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
  • പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് ഇതിൽ നിർമ്മിക്കുക. 25000 ഗ്രാമീണ മേഖലകളിൽ റോഡുകൾ നിർമ്മിക്കും.
  • ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
  • നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും.,വികസിത നഗരങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു, 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും
  • എൻപിഎസ് വാത്സല്യ - പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി. എൻ പി എസ് പദ്ധതിക്ക് മികച്ച പ്രതികരണം
  • ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം
  • ജി എസ് ടി റവന്യു വരുമാനം വർധിപ്പിച്ചു. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചു
  • കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും
  • കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോ?ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
  • പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു
  • മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. മൊബെൽ ഫോണിന്റെയും ചാർജറിൻറെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും
  • സ്വർണം, വെള്ളി വില കുറയും. സ്വർണ്ണത്തിൻറെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
  • ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും
  • പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
  • സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.
  • ആദായനികുതി ആക്ട് പുനപരിശോധിക്കും
  • കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും
WEB DESK
Next Story
Share it