Begin typing your search...

'അസമിൽ സമാധാനം'- ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

അസമിൽ സമാധാനം- ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പ് വച്ചത്.

അരബിന്ദ രാജ്കോവ ഉൾപ്പെടെ 16 ഉൾഫ പ്രതിനിധികൾ കരാർ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫയുടെ മറ്റൊരു വിഭാ​ഗം വിട്ടുനിന്നു. പരമാധികാര അസം വേണമെന്ന ആവശ്യമുയർത്തി 1979ലാണ് ഉൾഫ രൂപീകരിക്കപ്പെട്ടത്. ഉൾഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികൾ അം​ഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരി​ഗണിക്കുമെന്നു അമിത് ഷാ പ്രതികരിച്ചു. കരാറിനെ കേന്ദ്ര സർക്കാർ മാനിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

അസമിനെ സംബന്ധിച്ചു ചരിത്ര ദിനമാണെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനും അസമിലെ തനത് നിവാസികൾക്കു കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങളാണ് ഉൾഫ മുന്നോട്ടു വച്ചത്.

WEB DESK
Next Story
Share it