Begin typing your search...

ബിബിസി ഓഫിസിലെ റെയ്ഡ്: സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് യുകെ സർക്കാർ

ബിബിസി ഓഫിസിലെ റെയ്ഡ്: സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് യുകെ സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ്രിട്ടിഷ് മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുകെ സർക്കാർ. സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരിനു പുറമേ ബിബിസിയും നടപടികളോടു പ്രതികരിച്ചു. ഡൽഹി, മുംബൈ നഗരങ്ങളിലെ പരിശോധനകളോടു പൂർണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ബിബിസിയുടെ പ്രതികരണം.

രാജ്യാന്തര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ 'സർവേ' നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. റെയ്ഡല്ല, സർവെയാണ് നടത്തിയതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഡൽഹി ഓഫിസിലെ പരിശോധനയിൽ 20ൽ പരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോൾ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.

ഡൽഹിയിലെ കെജി മാർഗിലെ ഓഫിസിലും മുംബൈയിലെ കലിന സാന്താക്രൂസിലെ ഓഫിസിലുമായിരുന്നു പരിശോധന. പരിശോധനാ സമയം ജീവനക്കാരുടെ മൊബൈൽ ഫോണുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ഫോണുകളുടെ ബായ്ക്കപ്പ് എടുത്തതിനുശേഷം ഇവ തിരികെ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന

Ammu
Next Story
Share it