Begin typing your search...

ബിരുദ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്‍റ് ചെയ്യരുതെന്ന് യു.ജി.സി

ബിരുദ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്‍റ് ചെയ്യരുതെന്ന് യു.ജി.സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ അച്ചടിക്കാൻ സംസ്ഥാന സർക്കാറുകൾ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്ത് വിവിധ സർവ്വകലാശാലകൾ നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകളിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിലും ആധാർ നമ്പർ ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി യു.ജി.സി. ആധാർ നമ്പറുകൾ ചേർക്കുന്നത് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തും അഡ്മിഷൻ സമയത്തും ഉപകരിക്കും എന്നാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ വാദം. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് യു.ജി.സിയും യു.ഐ.ഡി.എ.ഐയും ചൂണ്ടിക്കാട്ടുന്നത്.

"മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ സേവനകൾക്കായി ആധാർ നമ്പർ കൈവശമുള്ള ഒരു സ്ഥാപനവും മാസ്ക് ചെയ്യാതെയോ മറയ്ക്കാതെയോ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന ഡാറ്റാബേസോ റെക്കോർഡോ പരസ്യമാക്കരുത്" -യു.ജി.സി സെക്രട്ടറി മനീഷ് ജോഷി സർവകലാശാലകൾക്ക് അയച്ച കത്തിൽ പറഞ്ഞു. അതുകൊണ്ടു തന്നെ ഡിഗ്രി, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ അച്ചടിക്കുന്നത് അനുവദനീയമല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ യു.ഐ.ഡി.എ.ഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ സുപ്രധാന രേഖയായ ആധാർ വിവിധ ആവശ്യങ്ങൾക്കായാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ആധാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടി യു.ഐ.ഡി.എ.ഐ പൊതുജന താല്പര്യാർത്ഥം അറിയിപ്പുകളും നടത്താറുണ്ട്. മുൻപ് രാജ്യത്തെ എല്ലാ ജനങ്ങളും ആധാർ നമ്പർ മറക്കാനായി യു.ഐ.ഡി.എ.ഐ നിർദ്ദേശിച്ചിരുന്നു. എന്നാൽ പുതിയ നിർദേശത്തിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടുകൂടി ഉടൻ വേണ്ടെന്ന തീരുമാനം സ്വീകരിക്കുകയായിരുന്നു യു.ഐ.ഡി.എ.ഐ.

WEB DESK
Next Story
Share it