Begin typing your search...

ബംഗാളിൽ തൃണമൂലിന്റെ തേരോട്ടം; 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകി മമത

ബംഗാളിൽ തൃണമൂലിന്റെ തേരോട്ടം; 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകി മമത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഓരോന്നായി പുറത്ത് വരുമ്പോൾ തൃണമൂലിന്റെ ആധിപത്യം തുടരുകയാണ്. പ്രതിപക്ഷ പാർട്ടികളിൽ ആർക്കും തന്നെ തൃണമൂലിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ 2018 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയും, കോൺഗ്രസ്-ഇടത് സഖ്യവും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ല. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ ആകെയുള്ള 63,229 സീറ്റിൽ പകുതിയിലേറെയും ഇതിനോടകം തൃണമൂൽ കോൺഗ്രസ് നേടിക്കഴിഞ്ഞു. ഇതുവരെ 34,913 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും 9,722 സീറ്റുകളിൽ ബിജെപിയും 2,937 സീറ്റുകളിൽ സിപിഐഎമ്മും 2,543 സീറ്റിൽ കോൺഗ്രസും വിജയിച്ചിട്ടുണ്ട്

അതേസമയം പഞ്ചായത്ത് സമിതിയിൽ തൃണമൂൽ കോൺഗ്രസ് 6,430 സീറ്റിൽ വിജയിക്കുകയും 195 സീറ്റിൽ ലീഡ് ചെയ്യുകയുമാണ്. 982 സീറ്റിൽ ജയിച്ച ബിജെപി 54 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. സിപിഎം 176 സീറ്റിൽ ജയിച്ചപ്പോൾ 15 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് 266 സീറ്റിൽ ജയിച്ചക്കുകയും 6 സീറ്റിൽ മുന്നിട്ടു നിൽക്കുകയും ചെയ്യുന്നു.

ജില്ലാ പരിഷത്ത് സീറ്റുകളിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും തൃണമൂലിന്റെ സമഗ്രാധിപത്യമാണ് . 674 സീറ്റ് നേടിയ പാർട്ടി 149 സീറ്റിൽ മുന്നിട്ടു നിൽക്കുന്നുണ്ട്. ബിജെപി 21 സീറ്റിൽ വിജയിക്കുകയും 5 സീറ്റിൽ ലീഡ് ചെയ്യുന്നുമുണ്ട്. സിപിഎം 2 സീറ്റിലും കോൺഗ്രസ് 6 സീറ്റിലും വിജയിച്ചു. ആകെ 928 ജില്ലാ പരിഷത്ത് സീറ്റുകളാണ് ഉള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 90% സീറ്റും തൃണമൂൽ കോൺഗ്രസ് ആണ് നേടിയത്. അതിൽ തന്നെ 34% സീറ്റിലും എതിരാളികളുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകിക്കഴിഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടെന്നാണ് ബിജെപിയുടെ പ്രതികരണം. ഇതിനിടെ ബംഗാളിലെ സാഹചര്യം വിലയിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ ബിജെപിയുടെ വസ്തുതാന്വേഷണ സമിതി സംസ്ഥാനത്തെത്തി. അക്രമസംഭവങ്ങളുടെ തുടര്‍ച്ചായി കഴിഞ്ഞ ദിവസം ഐഎസ്എഫ് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. വോട്ടെണ്ണലുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.

WEB DESK
Next Story
Share it